ഭീമന്‍ ഉല്‍ക്ക വരുന്നു, വെള്ളിയാഴ്ച ഭൂമിയുടെ വിധി നിര്‍ണയ ദിനം

ബുധന്‍, 25 മാര്‍ച്ച് 2015 (14:00 IST)
ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നിര്‍ണായകമായ ദിനമാണ് വരാന്‍ പോകുന്ന വെള്ളിയാഴ്ച. കാരണം അന്ന് ഭൂമിയുടെ സമീപത്തുകൂ‍ടി അതിഭീമാകാരനായ ഒരു ഉല്‍ക്ക കടന്നുപോകും. ഏതാണ്ട് തൊട്ടു തൊട്ടീല്ല എന്ന നിലയില്‍. ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ ഭൂമിയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രത്യക്ഷമാകും, ഭൂമിയിലെ ഒരു രാജ്യം തന്നെ ഭസ്മമാക്കാന്‍ പോന്ന കരുത്തുള്ള രാക്ഷസ ഉല്‍ക്കയാണ് ഭൂമിയുടെ അടുത്തുകൂടികടന്നുപോകുന്നത്.

2014-വൈ ബി 35 എന്ന ഉല്‍ക്കയാണ് ഭൂമിയോട് അടുത്തുകൊണ്ടിരിയ്ക്കുന്നത്. മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം മാത്രമല്ല ഭീമകരാനായ ഉല്‍ക്കയ്ക്ക് 1000 മീറ്റര്‍ വിസ്താരവുമുണ്ട്. ഭൂമിയുടെ 2.8 ദശലക്ഷം മൈല്‍ അടുത്ത് കൂടിയാണ് ഉല്‍ക്ക കടന്ന് പോകുന്നതെന്ന നാസ ഗവേഷകര്‍ പറയുന്നു. അത്രയും അകലെക്കൂടിപ്പോകുന്നതിനെ എന്തിന് പേടിക്കണമെന്ന് ചോദിച്ചാല്‍ പ്രപഞ്ചത്തിലെ ഗോള ശാസ്ത്രപരമായി നോക്കിയാല്‍ ഈ അകലം വളരെ കുറവാണ് എന്നതുതന്നെ.

എന്നാല്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്താനും ഭയക്കാതിരിക്കാനുമാണ് നാസ പറയുന്നത്. ഉല്‍ക്കയുടെ സഞ്ചാര പഥം നിരീക്ഷിച്ച നാസ തയ്യാറാക്കിയ ട്രാജക്ടറി മാപ്പില്‍ ഉല്‍ക്ക കടന്ന് പോകുന്ന ദിശ കൃത്യമായി പറയുന്നു. നേരിയ വ്യത്യാസത്തില്‍ ഭൂമിയെ ഇടിയ്ക്കാതെ കടന്നുപോകുന്നതായാണ് മാപ്പില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഇത് വളരെ കൃത്യമാകുന്നത് നിലവില്‍ ഉല്‍ക്ക സഞ്ചരിക്കുന്ന രീതികളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോള്‍ മാത്രമാണ്. ഭൂമിയുടെ സമീപത്തുകൂടി പോകുന്നതിനാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഉല്‍ക്കയില്‍ പ്രഭാവം ചെലുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്നത് തടയാനാകാത്ത വിപത്തായിരിക്കും.

ചെറിയ ഉല്‍ക്കകള്‍ ഭൂമിയെ കടന്ന് പോകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്രയും വലിയ ഒരു ഉല്‍ക്ക ഭൂമിയെ കടന്ന് പോകുന്നത് സാധാരണമല്ല. ഭൂമിയില്‍ പതിച്ചില്ലെങ്കില്‍ പോലും ഭൂകമ്പം, സുനാമി, കാലാവസ്ഥാ വ്യതിയാനം, കൊടുങ്കാറ്റ് എന്നിവയ്ക്ക് ഉല്‍ക്ക കാരനമായി തീരും. അതിനാല്‍ ചങ്കിടിപ്പോടെയാണ് ശാസ്ത്രലോകം ഉല്‍ക്കയെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.  2014ല്‍ നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട് പ്രോഗ്രാമിലാണ് ഉല്‍ക്കയെ കണ്ടെത്തിയത്. ഉല്‍ക്കയുടെ പ്രയാണം വിവിധ രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങളേയും ബാധിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക