നൈജീരിയയിലെ സ്‌കൂളില്‍നിന്ന് ഭീകരര്‍ ഇരുന്നൂറിലേറെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്രതലത്തില്‍ വന്‍പ്രതിഷേധമുയര്‍ത്തിയിരുന്നു. ബൊക്കോ ഹറാം ഭീകരര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് നൈജീരിയ സര്‍ക്കാറിനുനേരേ ആരോപണമുയര്‍ന്നിരുന്നു. നൈജീരിയ കേന്ദ്രമായുള്ള ഭീകരര്‍ക്കെതിരെ കാമറൂണ്‍ ആയിരംപേരടങ്ങുന്ന സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്