ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുടക്കമായി. വിശ്വാസിലക്ഷങ്ങളുടെ തല്‍ബിയത്ത് വിളികളില്‍ മിനാ തമ്പുകളുണര്‍ന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കമായി. മക്കയിലെ താമസസ്ഥലങ്ങളില്‍ നിന്ന് ഹാജിമാര്‍ വിശുദ്ധ ഹജ്ജിനുള്ള ഇഹ്‌റാം കച്ചയണിഞ്ഞ് മിനായിലെ തമ്പുകളിലേക്ക് യാത്ര തുടങ്ങി. നാളെയാണ് അറഫാ സംഗമം.
ഇനിയുള്ള അഞ്ചു നാളുകള്‍ മിനായിലും അനുബന്ധ ഇടങ്ങളിലുമായി തീര്‍ഥാടകര്‍ ആരാധനകളും അനുഷ്ഠാനങ്ങളുമായി കഴിച്ചുകൂട്ടും. ബുധനാഴ്ച പ്രഭാതനമസ്കാരത്തിനു ശേഷം അറഫ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ വൈകീട്ട് മുസ്ദലിഫയിലത്തെി രാപ്പാര്‍ത്ത് വീണ്ടും മിനായില്‍ തിരിച്ചത്തെും. ദുല്‍ഹജ്ജ് എട്ടിന് ഉച്ചയ്ക്കു മുമ്പായി തമ്പുനഗരത്തില്‍ ഇടംപിടിക്കാന്‍ തലേന്നാള്‍തന്നെ വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷനുകള്‍ മിനാപ്രയാണം തുടങ്ങിയിരുന്നു.
മക്കയില്‍ ചൂടിനു ശമനം വന്നിട്ടില്ല. മിനാ തമ്പുകള്‍ക്കിടയില്‍ ചൂടിന് ശമനം പകരാന്‍ ശീതജലം സ്പ്രേചെയ്യുന്ന 960 ഫാനുകള്‍ ഘടിപ്പിച്ചു. അറഫ മുതല്‍ മുസ്ദലിഫ വരെ ഇത്തരത്തിലുള്ള 2545 ഫാനുകള്‍ വേറെയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും തിങ്കളാഴ്ച വൈകിട്ടുതന്നെ തീര്‍ഥാടകരെ മിനായിലത്തെിച്ചു തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതിനകം 1,36,000 ഹാജിമാര്‍ക്ക് മിനായില്‍ എത്താനാവുന്ന ക്രമീകരണമാണ് ഇന്ത്യന്‍ മിഷന്‍ ചെയ്തിരിക്കുന്നത്.