കലാം ലോകത്തിന് എന്നും പ്രചോദനമെന്ന് ബാന്‍കി മൂണ്‍

ശനി, 1 ഓഗസ്റ്റ് 2015 (09:35 IST)
കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതി ഡോ എ പി ജെ അബ്‌ദുള്‍ കലാം ലോകത്തിന് എന്നുമൊരു പ്രചോദനമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. കലാമിന്റെ നിര്യാണത്തില്‍ യു എന്നിന്റെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
 
മരണവാര്‍ത്തയറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവഹിച്ച സന്ദേശങ്ങള്‍ ലോകം മുഴുവന്‍ അദ്ദേഹത്തെ ഹൃദയത്തിലാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത് എന്നതിന് തെളിവാണെന്നും മൂണ്‍ പറഞ്ഞു.
 
സാധാരണകുടുംബത്തില്‍ ജനിച്ച അദ്ദേഹം കഠിനപ്രയത്‌നത്തിലൂടെ വളര്‍ന്ന് ഇന്ത്യയുടെ പ്രഥമപൗരനായി. അദ്ദേഹത്തിന്റെ ജീവിതകഥ യുവതലമുറയ്ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രചോദനമാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക