ചെറുപ്രായത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും

ചൊവ്വ, 19 ഓഗസ്റ്റ് 2014 (19:38 IST)
ചെറുപ്രായത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുമെന്ന് പഠനം. ബ്രിട്ടീഷ് കൊളംബിയയിലെ  ന്യൂ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 
 
മനുഷ്യന്റെ കുടലിലുള്ള ബാക്ടീരിയ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ആന്റിബയോട്ടിക് ചികിത്സയ്ക്കിടെ നല്ലതും ചീത്തയുമായ ബാക്ടീരിയകളെ തിരിച്ചറിയാന്‍ പറ്റാതെ വരാറുണ്ട്. ഈ പഠനത്തിലൂടെ എങ്ങനെ വിവിധ ആന്രിബയോട്ടിക്കുകള്‍ നല്ല ബാക്ടീരിയകളെ ബാധിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി.
 
നവജാത ശിശുക്കളെ ആവശ്യമുള്ളപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിലൂടെ ശരീരത്തിന് സഹായകരമായ ബാക്ടീരിയകള്‍ വളരുകയും കുട്ടിക്ക് രോഗപ്രതിരോധ ശേഷി കൂടുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക