വധശിക്ഷ കാത്ത് കഴിയുന്ന പ്രതി ജയിലില്‍ വച്ച് വിവാഹിതനായി

ചൊവ്വ, 28 ഏപ്രില്‍ 2015 (13:55 IST)
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി ജയിലില്‍ വച്ച് വിവാഹിതനായി. ഇന്തോനേഷ്യന്‍ ജെയിലില്‍ കഴിയുന്ന മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട 31 കാരനായ ആന്‍ഡ്രൂ ചാന്‍ ആണ് ജയിലില്‍ വച്ച് വിവാഹിതനായത്. സുഹൃത്തായ ഫെബ്‌യാന്തി ഹെരെവിലയാണ് വധു. ചാന്‍ അടക്കം എട്ടുപേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് നേരത്തെ ഇന്‍ഡോനീഷ്യ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
 
8.2 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 2005 ലാണ് ആന്‍ഡ്രൂ ചാന്‍ അറസ്റ്റിലായത്. 2006 ല്‍ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.ദയാഹര്‍ജിയിലും അനുകൂല തീരുമാനമുണ്ടായില്ല.വിവാഹിതനായതിനാല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ആന്‍ഡ്രൂവിനോട് ദയ കാട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് ഇരുവരും. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ്‌ ഇന്തോനേഷ്യന്‍ സര്‍ക്കാരിനോട്‌ വധശിക്ഷ നടപ്പാക്കല്‍ നീട്ടി വക്കാന്‍ അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. എന്നാല്‍ ജയില്‍ അറ്റോര്‍ണി ജനറല്‍ വധശിക്ഷ നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് അറിയിച്ചു.

വെബ്ദുനിയ വായിക്കുക