അമിതാഭ് ബച്ചന്റെ പേരില്‍ സ്കോളര്‍ഷിപ്പ്

വെള്ളി, 2 മെയ് 2014 (18:59 IST)
ഇന്ത്യയുടെ അഭിമാനമായ നടന്‍ അമിതാഭ് ബച്ചന്റെ പേരില്‍ ഓസ്ട്രേലിയയിലെ ലാ ട്രോബ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി സ്കോള‌ര്‍ഷിപ്പ് ഏ‌ര്‍പ്പെടുത്തി. 
 
മെ‌ല്‍ബണില്‍ ഇന്ത്യന്‍ ചലച്ചിത്രോത്സവം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ ആദരിച്ചുകൊണ്ടുള്ള ഈ  പ്രഖ്യാപനമുണ്ടായത്. 
 
ലാ ട്രോബിന്‍ മാദ്ധ്യമ-എന്ടര്‍ടെയ്ന്‍മെന്റ് കോഴ്സുകളില്‍ ചേരുന്നവര്‍ക്കാണ് ഈ സ്കോള‌ര്‍ഷിപ്പ് നല്‍കുക. 
 

വെബ്ദുനിയ വായിക്കുക