കൊറോണ മുൻപ് പ്രവചിച്ചിരുന്നോ? ലോകാവസാനത്തിന്റെ സൂചനയോ!

Webdunia
ബുധന്‍, 4 മാര്‍ച്ച് 2020 (18:46 IST)
കോവിഡ് 19ഇന്ത്യയിലും വ്യാപിച്ചതോടെ കടുത്ത ആശങ്കയിലാണ് രാജ്യം. ചൈനയിലെ വുഹാനിൽ നിന്നും പടരാൻ ആരംഭിച്ച വൈറസ് ആദ്യം ചൈനയിൽ മാത്രമായിരുന്നു മരണങ്ങൾക്ക് കാരണമായിരുന്നതെങ്കിൽ ഇന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമടക്കം വ്യാപിച്ചിരിക്കുകയാണ്. രോഗത്തിന്റെ വ്യാപനം പടരൂമ്പോൾ രോഗത്തെ ചുറ്റിപറ്റിയുള്ള നിഗൂഡതയും പടരുകയാണ്. 
 
എന്നാൽ 2012ൽ തന്നെ 2020ൽ ലോകത്തിൽ ഇത്തരം ഒരു മഹാമാരി പടരുമെന്ന മുന്നറിയിപ്പ് നമുക്ക് ലഭിച്ചിരുന്നെന്ന് പറയുകയാണെങ്കിൽ എത്ര പേർ വിശ്വസിക്കും. പക്ഷേ യഥാർഥത്തിൽ അങ്ങനെയൊരു പ്രവന്നം നടന്നിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ വെളിയെ വരുന്നത്. 2008ൽ അമേരിക്കൻ എഴുത്തുകാരിയായ സിൽവിയ ബ്രൗണിയും ലിൻഡ്സെ ഹാരിസണും ചേർന്നെഴുതിയ എൻഡ് ഓഫ് ഡേയ്സ് ലോകാവസാനത്തെ പറ്റിയുള്ള മുന്നറിയിപ്പുകൾ എന്ന ബുക്കിലാണ് കൃത്യമായി 2020ൽ സംഭവിക്കാനിരികുന്ന മഹാമാരിയെ പറ്റി വിവരണമുള്ളത്.
 
അടുത്ത 50 വർഷത്തിനുള്ളിൽ ലോകത്ത് എന്തെല്ലാമായിരിക്കും സംഭവിക്കുക എന്നതിനെ പറ്റിയാണ് അമേരിക്കൻ എഴുത്തുകാരിയും അതീന്ദ്രീയമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരുമായ  സിൽവിയ ബ്രൗണി എൻഡ് ഓഫ് ഡേയ്‌സ് എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ ഒരു ഭാഗത്ത് 2020ൽ ലോകത്ത് നടക്കാനിരിക്കുന്ന മഹാരോഗത്തെ പറ്റി കൃത്യമായ വിശദീകരണമുണ്ട്.
 
2020ൽ ലോകമാകമാനം ന്യൂമോണിയയോട് സാമ്യമുള്ള ഒരു രോഗം ബാധിക്കും.പ്രദാനമായും ശ്വാസകോശത്തെയും ശ്വാസനാളികകളെയുമായിരിക്കും രോഗം ബാധിക്കുക. നിലവിലുള്ള യാതൊരു വിധ ചികിത്സകളും ആ രോഗത്തെ ചെറുക്കുന്നതിന് പ്രാപ്തമാവുകയില്ല.പക്ഷേ ഏറ്റവും അമ്പരപ്പിക്കുന്ന സംഭവം എന്തെന്നാൽ ആ രോഗം വന്നത് പോലെ ഒരു നാളിൽ പെട്ടെന്ന് തന്നെ ഇല്ലാതെയാകും. പക്ഷേ പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ആ രോഗം തിരികെ വരികയും ചെയ്യും പക്ഷേ അതോട് കൂടി ആ രോഗം എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും ഇങ്ങനെയാണ് 2020ൽ ലോകത്ത് നടക്കാനിരിക്കുന്ന രോഗത്തെ പറ്റി പുസ്‌തകത്തിലുള്ള വിവരണം.
 
അമേരിക്കൻ എഴുത്തുകാരിയായ സിൽവിയ ബ്രൗണി അതീന്ദ്രീയമായ കഴിവുകൾ ഉണ്ടെന്ന് അവകാസപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ടെലിവിഷൻ ഷോകളിലടക്കം സജീവ സാന്നിധ്യമായിരുന്ന ബ്രൗണി പാരനോർമൽ സംഭവങ്ങളേയും അതീന്ദ്രീയമായ വിഷയങ്ങളേയും സംബന്ധിച്ച് 40ലേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 2013ൽ സിൽവിയ ബ്രൗണി മരണപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article