കാൻസറിനേയും കൊറോണയേയും അകറ്റാൻ ചാണകവും ഗോമൂത്രവും മതിയെന്ന് ബിജെപി എം എൽ എ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 3 മാര്‍ച്ച് 2020 (12:28 IST)
കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. 3000ത്തിലധികം ആളുകളാണ് ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ലോകവ്യാപകമായി 80,000ത്തിലധികം ആളുകൾ വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. 
 
ഇപ്പോഴിതാ, കൊറോണയ്ക്കെതിരെ പോരാടാൻ ചാണകം സഹായിക്കുമെന്ന് അസമിലെ ബിജെപി എം‌എൽ‌എ സുമൻ ഹരിപ്രിയ അവകാശപ്പെടുന്നു. ചാണകം കത്തിക്കുമ്പോൾ, പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ടെന്നും കൊറോണയെ തടയാൻ ചാണകത്തിനു കഴിയുമെന്നും സുമൻ നിയമസഭയിൽ പറഞ്ഞു.  
 
ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്ന “ബദൽ രീതി” പിന്തുടർന്ന് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഉപയോഗത്തെ കുറിച്ചും അവയെ കുറിച്ചുള്ള പല കാര്യങ്ങളും പഠിച്ചുവെന്നും ഇവർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍