ചന്ദ്രനില്‍ അണുബോംബിടാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു!

ചൊവ്വ, 22 ജൂലൈ 2014 (09:17 IST)
ചന്ദ്രനില്‍ അണുബോംബിടാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. എന്നാല്‍ അന്താരാഷ്‌ട്ര സമൂഹത്തെ ഭയന്ന്‌ പദ്ധതി മാറ്റുകയായിരുന്നെന്നും റിപ്പോര്‍ട്ട്‌.
 
1959 ല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ അണുബോംബ്‌ ഉണ്ടാക്കുന്ന മാറ്റം നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലേതാണ്‌ തീരുമാനം. നീല്‍ ആംസ്‌ട്രോംഗ്‌ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 45 ാം വാര്‍ഷികത്തിനിടെയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്‌.
 
പ്രോജക്‌ട് ഹൊറിസോണ്‍ എന്ന പേരില്‍ അണുവികിരണത്തെക്കുറിച്ചുള്ള പഠനത്തിനും ചന്ദ്രനിലെ ബോംബ്‌ സ്‌ഫോടനം സഹായിക്കുമെന്നു പെന്റഗണ്‍ വിശ്വസിച്ചു. ചന്ദ്രനില്‍നിന്നു ഭൂമിയെ നിരീക്ഷിക്കാനുള്ള പദ്ധതിയും പെന്റഗണിന്‌ ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു അണുബോംബ്‌ പരീക്ഷണത്തിനുള്ള നീക്കമുണ്ടായത്‌. 
 

വെബ്ദുനിയ വായിക്കുക