തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളാണമേരിക്കയില്‍ അധികവും. സ്കൂള്‍ കുട്ടികള്‍ മുതല്‍ മാഫിയകള്‍ വരെ അവിടെ തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചു കളിക്കുന്നു. എന്നാല്‍ സ്വന്തം ചോരയില്‍ പിറന്ന മക്കളെ കൊല്ലാന്‍ കണ്ണില്‍ ചോരയില്ലാത്തവര്‍ക്കേ കഴിയു. ഇത്തരത്തില്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു അച്ഛന്റെ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
യുഎസിലെ ഫ്ളോറിഡയില്‍ തമസിക്കുന്ന ഡോണ്‍ ചാള്‍സ് സ്പീരിറ്റ് എന്നയാളിനേക്കുറിച്ചാണ് വാര്‍ത്ത. ഇയാള്‍ തന്റെ മകളേയും കൊച്ചുമക്കളേയും നിഷ്കരുണം വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് വാര്‍ത്ത. മകളേയും ആറുകൊച്ചുമക്കളേയുമാണ് ഈ 51 കാരന്‍ വെടിവച്ചു കൊന്നത്.
മൂന്നു മാസം മുതല്‍ പത്തു വയസ് വരെ പ്രായമുള്ള കുട്ടികളാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തിലേക്ക് ഇയാളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാരണം എല്ലാ ചോദ്യങ്ങള്‍ക്കു ഉത്തരം തരാതിരിക്കാന്‍ ഡോണ്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
ഫ്ളോറിഡയിലെ ബെല്ലിലാണ് സംഭവം നടന്നത്. ഡോണ്‍ ചാള്‍സ് ഇവരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ഇയാള്‍ കൊലപാതകത്തിനു മുമ്പ് പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു.