അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 മെയ് 2023 (08:41 IST)
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ ദേവാലയത്തിന് മുന്നിലുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപൊലീസുകാര്‍ക്കുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കൗമാരക്കാരനാണ് ആക്രമണം നടത്തിയത്. 
 
ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article