സാന്‍ഡ് പോയിന്റ് എന്ന കടല്‍തീരത്തു കൂടെ നടന്നു പോകുമ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന ഒരു വസ്തു ആ അലന്‍ എന്ന പിതാവിന്റെയും മകന്റെയും കണ്ണില്‍ ഉടക്കിയത്. പഴകിയ എല്ലിന്റെ നിറമുള്ള കട്ടിയുള്ള കാഴ്ചയില്‍ കല്ലിനോട് സാമ്യമുള്ള ആ വസ്തു അവര്‍ പരിശോധിച്ചു. കടലും കടല്‍ വസ്തുക്കളെ കുറിച്ചും തനിക്കുള്ള ചെറിയ അറിവ് വച്ച് അത് അംബര്‍ ഗ്രീസ് ആണെന്ന് പിതാവ് നിഗമനത്തിലെത്തി.
പെര്‍ഫ്യൂം നിര്‍മ്മാണത്തില്‍ ഏറ്റവും വിലപിടിപ്പിള്ള അംബര്‍ ഗ്രീസ് സ്‌പേം തിമിംഗലങ്ങളുടെ ദഹനഗ്രന്ഥിയില്‍ രൂപം കൊള്ളുന്നവയാണ്. സംഗതി സ്ഥിരീകരിക്കാനായി ഇറ്റലിയിലെ ലാബുകളിലേക്ക് ഇത് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് പോലും എത്തുന്നതിന് മുമ്പ് മകന്‍ ഇത് ഇബേയില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്തു. വസ്തുവിന് ഇട്ടിരിക്കുന്ന വില അറുപത്തയ്യായിരം ഡോളറാണ്. കാരണം വളരെ അപൂര്‍വ്വമായി മാത്രമേ അംബര്‍ ഗ്രീസ് ലഭിക്കൂ എന്നത് തന്നെ. വര്‍ഷങ്ങളോളം സമുദ്ര ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ വസ്തു സൂര്യപ്രകാശത്തിന്റെ ഫലമായി ഈ രൂപത്തിലേക്ക് രൂപാന്തരപ്പെടുന്നതാണ്.