ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 'ദി ഗാര്‍ഡിയനാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാഗ്ദാദിക്ക് അമേരിക്കന്‍ സേനയുടെ വ്യോമാക്രണത്തില്‍ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഗ്ദാദി മുസിലിലെ രഹസ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമാക്രമണത്തില്‍ ബാഗ്ദാദി കെല്ലപ്പെട്ടെന്ന് മുന്‍പ് വാര്‍ത്തവന്നിരുന്നു. ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 10 മില്യണ്‍ (ഒരുകോടി) അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരുന്നത്. 2014 മാര്‍ച്ച് എട്ടിനുശേഷം ഇറാഖില്‍ ഐ.എസ് തീവ്രവാദികളെ ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു.