അപകടത്തില്‍പെട്ട് ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി റീപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയതിന്റെ സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചതെന്ന് തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന്‍ വ്യക്തമാക്കി.
ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി റീപ്പോര്‍ട്ട് പുറത്ത് വന്നതോടെ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിമാനത്തിന്റെ വാല്‍ ഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവിടെ തന്നെയാകും വോയ്സ് റെക്കോഡറുകളും വസ്തുവിവരങ്ങളും ഉണ്ടാവുക എന്നാണ് കരുതുന്നത്. അതെസമയം വിമാനത്തിന്റെ സീറ്റുകള്‍, എമര്‍ജന്‍സി ഡോര്‍ എന്നിവ നേരത്തേ ഉപരിതലത്തില്‍നിന്ന് കണ്ടെടുത്തിരുന്നു.
ജലാന്തര്‍ഭാഗത്തെ വസ്തുക്കള്‍ തെരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങളുമായി ആറു കപ്പലുകള്‍ മേഖലയില്‍ തെരച്ചില്‍ സംഘത്തെ സഹായിച്ചുവരുകയാണ്. ബ്ളാക് ബോക്സ് കണ്ടെടുക്കാനുള്ള നവീന സാങ്കേതികതയെക്കുറിച്ച് ഇന്തോനേഷ്യയിലെയും ഫ്രാന്‍സിലെയും വിദഗ്ധ സംഘങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.