അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേറാക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. നാലു നാറ്റോ സൈനികരും രണ്ടു പൊലിസുകാരും പത്ത് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പതിനാലു പേര്‍ക്ക് പരിക്കേറ്റു. ബഗ്രാം എയര്‍ ബേസിനടത്തുള്ള പര്‍വാന്‍ പ്രവിശ്യയിലെ ഒരു മെഡിക്കല്‍ ക്ളിനിക്കിലാണ് ചാവേറാക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്.
മുന്‍ ലോകബാങ്ക് സാമ്പത്തിക വിദഗ്ധനായ അശ്റഫ് ഗനി അഫ്ഗാന്‍ പ്രസിഡന്‍റായേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആക്രമണം.