അഫ്ഗാനിസ്ഥാന്റെ ഉത്തര കുണ്ടുസ് പ്രവിശ്യയിൽ താലിബാൻ ഭീകരരുടെ ചാവേർ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു; 19 പേർക്കു പരുക്കേറ്റു. താലിബാനും സൈന്യത്തിനും എതിരെ പൊരുതുന്ന മേഖലയിലെ സായുധ വിഭാഗങ്ങൾ യോഗം ചേരുന്നതിനിടെ കാൽനടയായി വന്ന ചാവേർ അവർക്കിടയിൽ കടന്നു പൊട്ടിത്തെറിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ സായുധ സംഘങ്ങളുടെ നാലു നേതാക്കളും നാലു സാധാരണ പൗരന്മാരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
ഇതേസമയം, ഉത്തര ബഡക്‌ഷാൻ പ്രവിശ്യയിൽ മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹയിതര ബന്ധം ആരോപിച്ചു താലിബാൻ വൃക്ഷത്തിൽ കെട്ടിത്തൂക്കി കൊന്നു. മറ്റൊരു സംഭവത്തിൽ താലിബാൻ ഭീകരർ രണ്ടു പൊലീസുകാരടക്കം മൂന്നുപേരെ തലവെട്ടിക്കൊന്നു. കിഴക്കൻ നംഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 15 ഭീകരർ കൊല്ലപ്പെട്ടു.