ഒരു സ്മാര്ട്ട്ഫോണ് ഉപയോക്താവ് വര്‍ഷത്തില്‍ ശരാശരി 348 അശ്ളീല വീഡിയോ കാണാറുണ്ടെന്ന് കണക്കുകള്‍. ലോകമെമ്പാടുമുള്ള കണക്കാണിത്. പത്തിലധികം രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. ഡിജിറ്റല്‍ ഗവേഷകരായ ജൂനിപര്‍ റിസര്‍ച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഡിജിറ്റല്‍ അഡള്‍ട്ട് കണ്ടന്റ്- മാര്ക്കറ്റ് ട്രെന്റ് എന്ന പേരില് ഒരു റിപ്പോര്ട്ടും ഇവര് പുറത്തിറക്കിയിട്ടുണ്ട്. സ്മാര്ട്ട് ഫോണ് അശ്ളീല വീഡിയോകള് കാണുവാനുള്ള ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുകയാണെന്ന് പഠനം പറയുന്നു. 2020 ആകുന്നതോടെ 1930 കോടിയായിരിക്കും വര്ഷത്തില് സ്മാര്ട്ട് ഫോണ് വഴി കാണുന്ന അശ്ളീല ചിത്രങ്ങളുടെ എണ്ണം എന്ന് പഠനം പറയുന്നു.