ലോകത്തെ പിടിച്ചെടുക്കാനും എല്ലാം കൈപ്പിടിയില്‍ ഒതുക്കാനും ശ്രമിച്ച ഒരു പിടി സ്വേച്ഛാധിപതികള്‍ അരങ്ങുവാണ കഴിഞ്ഞ കാലഘട്ടത്തില്‍ അവര്‍ക്ക് ഊര്‍ജം പകരാന്‍ മദ്യത്തിനും സ്ത്രീസുഖത്തിനും പുറമെ രുചികരമായ ഭക്ഷണ വിഭവം ഉണ്ടായിരുന്നു. മൂക്കത്തു ശുണ്ഠിയുള്ള നേതാക്കള്‍ തൊട്ട് ഉരുക്കുമുഷ്ടി ലോകത്തിന് നേരെ നീട്ടിയ അഡോള്‍ഫ് ഹിറ്റ്ലറിന് വരെ പ്രീയപ്പെട്ട ഭക്ഷണങ്ങള്‍ പലതാണ്.
ജര്‍മന്‍ സ്വേച്ഛാധിപതിയും യുദ്ധങ്ങളുടെ തോഴനുമായ അഡോള്‍ഫ് ഹിറ്റ്ലര്‍ സസ്യഭുക്കായിരുവെന്ന ധാരണ തെറ്റായിരുന്നു. ഹിറ്റ്ലറുടെ ഇഷ്ട് വിഭവം ചെറിയ പക്ഷികള്‍ ആയിരുന്നു. പ്രാവിന്റെ ഇറച്ചിയായിരുന്നു ഹിറ്റ്ലറുടെ ജീവന്‍ ടോണ്‍. 15 പരിചാരകള്‍ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം, അതില്‍ വിഷത്തിന്റെ അംശം കലര്‍ന്നിട്ടില്ല എന്ന ഉറപ്പ് ലഭിച്ച ശേഷം മാത്രമായിരുന്നു ഹിറ്റ്ലര്‍ പ്രാവ് ഇറച്ചിയും പക്ഷികളുടെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങളും അകത്താക്കിയിരുന്നത്.
റഷ്യന്‍ സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിന് ഏറ്റവും പ്രീയം സറ്റ്സിവി എന്നു പേരുള്ള കോഴിസൂപ്പായിരുന്നു. ഭക്ഷണത്തിന് മുമ്പ് ആഡംബര രീതിയിലുള്ള മദ്യപാനവും ആട്ടവും പാട്ടും അത്താഴ സമയത്ത് പതിവായിരുന്നു. അതേസമയം ആറുമണിക്കൂര്‍ വരെ നീളുന്ന അത്താഴവിരുന്നില്‍ മറ്റുള്ളവരെ കളിയാക്കി രസിച്ചും എല്ലാവര്‍ക്കും മുന്‍പേ മദ്യം നുകര്‍ന്നും സ്റ്റാലിന്‍ തന്റെ ഉരുക്കുമുഷ്ടി ഉറപ്പിക്കുന്നത് പതിവായിരുന്നു.
ഇറ്റാലിയന്‍ സ്വേച്ഛാധിപതി ബെനീറ്റോ മുസോളിനിയുടെ ഭക്ഷണക്രമം തികച്ചു വ്യത്യസ്ഥമായിരുന്നു. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രം കഴിക്കാനും കഴിപ്പിക്കാനും നിര്‍ബന്ധം കാണിക്കുകയും അത് എല്ലാവരെയും അടിച്ചേല്‍പ്പിക്കാനും അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. മുസോളിനിക്ക് സിയാംബെലോണെ എന്ന ഡെസര്‍ട്ടിനോടുള്ള താല്‍പ്പര്യം ലോക പ്രശസ്തമാണ്.
ഉരുക്കുമുഷ്ടിയുമായി ഇറാഖിനെ അടിച്ചമര്‍ത്തിയ സദ്ദാം ഹുസൈന് ഏറെ പ്രീയം നല്ല കരിമീന്‍ പൊള്ളിച്ചതായിരുന്നു. വിശക്കുമ്പോള്‍ കഴിക്കുക എന്നല്ലാതെ അദ്ദേഹത്തിന് പ്രത്യേകിച്ച് ഭക്ഷണ സമയമൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. കരിമീന്‍ ഉള്ള ദിവസം അതിരാവിലെ തന്നെ അദ്ദേഹം ഊണ് മേശയില്‍ എത്തുമായിരുന്നു.
ലിബിയയിലെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിക്ക് ഒട്ടകത്തിന്റെ ഇറച്ചികൊണ്ടുള്ള നാടന്‍ വിഭവമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. സമയാസമയങ്ങളില്‍ ഒട്ടകത്തിന്റെ പാല്‍ അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. വലിയ പാത്രത്തില്‍ ചെറു ചൂടുള്ള ഒട്ടകത്തിന്റെ പാല്‍ അദ്ദേഹത്തിന്റെ കിടപ്പ് മുറിയില്‍ എല്ലാ സമയവും ഉണ്ടായിരുന്നു.
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന് സ്രാവിന്റെ ചിറകുകൊണ്ടുള്ള സൂപ്പായിരുന്നു പ്രിയപ്പെട്ട ഭക്ഷണം. അദ്ദേഹത്തിന് വിളബുന്ന ചോറിന്റെ ഓരോ വറ്റിനും ഒരേ വലുപ്പം വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇതിനായി സ്ത്രീകളുടെ ഒരു പ്രത്യേക സംഘം അടുക്കളയില്‍ പണിയെടുത്തിരുന്നു.