അധികാരം തലയ്ക്കുപിടിച്ചാല്‍ അത് ഫാസിസമായി മാറും, അത് ഏറ്റവും കൂടുതല്‍ ദുഷിപ്പിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തെയാണ്: അലൻസിയർ

Webdunia
ശനി, 25 മാര്‍ച്ച് 2017 (09:39 IST)
അധികാരം തലയ്ക്കുപിടിച്ചാൽ അത് ഫാസിസമായി മാറുമെന്ന് നടൻ അലൻസിയർ. അധികാരം ഏറ്റവും കൂടുതൽ മോശമായി ബാധിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂ മലയാളത്തിന്റെ സര്‍ഗസായാഹ്നത്തില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയതായിരുന്നു അലന്‍സിയര്‍. 
 
ഗള്‍ഫ് രാജ്യങ്ങളില്‍ രാമനും മനുവിനും ഇടം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ റിയാസിനും ഫയാസിനും ഇടം ലഭിക്കണമെന്നും അലന്‍സിയര്‍ പറഞ്ഞു. വിനായകന് അവാര്‍ഡ് ലഭിച്ചത് പ്രത്യേക ജാതിക്ക് ലഭിച്ച അംഗീകാരമായി ചൂണ്ടിക്കാട്ടുന്നത് തെറ്റാണ്. വിനായകനിലെ അഭിനേതാവിന് ആണ് അവാർഡ് കിട്ടിയതെന്നും അലൻസിയർ വ്യക്തമാക്കുന്നു.
Next Article