അബുജയില്‍ സ്ഫോടനം: 9 മരണം

Webdunia
വെള്ളി, 2 മെയ് 2014 (13:00 IST)
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 60 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 
 
ബസ് സ്റ്റേഷന് സമീപമുള്ള പൊലീസ് ചെക് പോസ്റ്റായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൊക്കോ ഹാറാം തീവ്രവാദികളാണ് ഈ സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 
 
കഴിഞ്ഞ ഏപ്രില്‍ 14ന് 70 പേര്‍ മരിക്കാനിടയായ സ്‌ഫോടനമുണ്ടായ വാഹന പാര്‍ക്കിങ് സ്ഥലത്തിനടുത്താണ് വീണ്ടും ആക്രമണം ഉണ്ടായത്.