പണം നല്‍കിയില്ല: അക്രമികളുടെ വെടിയേറ്റ് മലയാളി മരിച്ചു

വ്യാഴം, 3 മാര്‍ച്ച് 2016 (12:16 IST)
ഐവറി കോസ്റ്റില്‍ അക്രമികളുടെ വെടിയേറ്റ് മലയാളി മരിച്ചു. കൊല്ലം കുരീപ്പുഴ മതേതരനഗറില്‍ പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11. 20 നാണ് സംഭവം നടന്നത്. ആറ് വര്‍ഷമായി അദ്ദേഹം ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.

ബാങ്കില്‍ നിന്നും പണമെടുത്തശേഷം താമസസ്ഥലത്തേക്ക് മടങ്ങി വരുകയായിരുന്ന രാഹുലിനോട് അക്രമിസംഘം പണം ആവശ്യപ്പെട്ടു. രാഹുല്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് അദ്ദേഹം മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴിലായിരുന്നു രാഹുല്‍ ജോലി ചെയ്തിരുന്നത്.

വെബ്ദുനിയ വായിക്കുക