സാധാരണക്കാരുടെ രാഷ്‌ട്രപതി എന്ന ഖ്യാതി നേടിയ ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം നാടുഇനെ വിട്ടു പിരിഞ്ഞതിനു പിന്നാലെ കലാമിനെ ഇകഴ്ത്തിക്കൊണ്ട് പാക് ആണവ ശാസ്ത്രജ്ഞന്‍ എക്യു ഖാന്‍ രംഗത്തെത്തി. കലാം വെറുമൊരു 'സാധാണ ശാസ്‌ത്രജ്‌ഞന്‍' മാത്രമാണെന്നും കലാമിന് അര്‍ഹിക്കാത്തതായിരുന്നു രാഷ്‌ട്രപതി സ്‌ഥാനം എന്നും ഇയാള്‍ ആരോപിച്ചു. മുസ്ലീം പിന്തുണ നേടുന്നതിനു മാത്രമായിരുന്നു ബിജെപി കലാമിനെ സര്‍വസൈന്യാധിപനായി നിയമിച്ചതെന്നും ഖാന്‍ പറഞ്ഞു.
ഇന്ത്യയുടെ മിസൈല്‍ പദ്ധതി റഷ്യയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്, അതില്‍ കലാം മാറ്റമൊന്നും വരുത്തിയില്ല. മിസൈല്‍ സാങ്കേതികവിദ്യയിലോ ഉപഗ്രഹ സാങ്കേതികവിദ്യയിലോ അസ്‌ട്രോ ഫിസിക്‌സിലോ കലാം എന്തെങ്കിലും വലിയ സംഭാവന നല്‍കിയതായി തനിക്ക് ഓര്‍മ്മയില്ലെന്നും എക്യു ഖാന്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാകിസ്‌താന്റെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിടിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് എ ക്യൂ ഖാന്‍. ഇയാള്‍ കളങ്കിതനായ ശാസ്ത്രജ്ഞന്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകങ്ങളുടെ വികസനത്തിലും ആണവശേഷിയുളള 'അഗ്നി', പൃഥ്വി മിസൈലുകളുടെ രൂപകല്‍പ്പനയിലും കലാം നിസ്തുലമായ പങ്കാണ് നല്‍കിയത്. ഇന്ത്യയ്ടെ മിസൈല്‍ മാന്‍ എന്നാണ് കലാം വിശേഷിപ്പിക്കപ്പെടുന്നത്.