അന്റാർട്ടിക്കയിൽ 600 ചതുരശ്ര മൈൽ വലുപ്പമുള്ള മഞ്ഞുമല ഇടിഞ്ഞുവീണു. അമേരി എന്ന മഞ്ഞുതിട്ടയിൽ നിന്നാണ് 210 മീറ്റർ വലുപ്പമുള്ള മഞ്ഞുമല അടർന്നുവീണത്. കഴിഞ്ഞ മാസം 24, 25 തിയ്യതികളിലാണ് ഇത് സംഭവിച്ചതെന്നാണ് സാറ്റിലൈറ്റ് രേഖകൾ ചിത്രീകരിക്കുന്നത്.
32 കോടി ടൺ ഐസ് നിറഞ്ഞ മലയാണ് ഇടിഞ്ഞുവീണത്. എന്നാൽ ന്ത് സ്വാഭാവികമായ ഒന്ന് മാത്രമാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. മഞ്ഞുമലകൾ വിസ്തീർണ്ണം പ്രാപിക്കുന്നതുകൊണ്ടുതന്നെ അവയ്ക്കത് ഇല്ലാതാക്കുകയും വേണം.