വൈറ്റ് ഹൌസില്‍ വീണ്ടും സുരക്ഷ വീഴ്ച

ചൊവ്വ, 27 ജനുവരി 2015 (17:22 IST)
വിമാനങ്ങളും മിസൈലുകള്‍ ഉള്‍പ്പടെ അന്തരീക്ഷത്തിലൂടെ വൈറ്റ് ഹൌസിന്റെ സമീപത്തെത്തുന്ന വസ്തുക്കളെ കണ്ടെത്താനുള്ള അതി നൂതന റഡാര്‍ സംവിധാനത്തെ കബളിപ്പിച്ച് വൈറ്റ് ഹൌസിസ് പരിസരത്ത് ഡ്രോണ്‍ ഇടിച്ചിറങ്ങിയതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടെത്തിയത്.ഡ്രോണിന് രണ്ടടി വലിപ്പമുണ്ടായിരുന്നു.

എന്നാല്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ് ഡ്രോണ്‍ പറത്തിക്കളിച്ചതെന്നും ഇയാള്‍ തെറ്റ് സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണിക്ക് ഇയാള്‍ ഡ്രോണ്‍ പറത്തിക്കളിച്ചത് എന്തിനെന്നത് സംബന്ധിച്ച് വിശദീകരണം ലഭ്യമായിട്ടില്ല.

ഒബാമയും ഭാര്യ മിഷേലും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലായിരുന്നു എന്നാല്‍ മക്കളായ സാഷയും മലീഹയും അപ്പോള്‍ വൈറ്റ് ഹൗസിലുണ്ടായിരുന്നു. ആര്‍ക്കും സുരക്ഷാ ഭീഷണിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക