പിറന്നാള്‍ ആഘോഷത്തിനിടെ കൂട്ടക്കൊല. അമേരിക്കയിലെ കിഴക്കന്‍ കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമി പിന്നീട് ആശുപത്രിയില്‍ മരിച്ചു.