'അന്ന് ഒരു താരമാകുമെന്ന് കരുതിയില്ല'; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഏപ്രില്‍ 2021 (11:01 IST)
കൊച്ചിയിലെ സുഭാഷ് പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. മലയാളത്തിന്റെ മെഗാസ്റ്റാറാണ് പാര്‍ക്ക് തുറന്ന് കൊടുത്തത്. മാത്രമല്ല അവിടെ എത്തിയതോടെ തന്റെ പഴയകാല ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി അദ്ദേഹം തിരിച്ചു നടന്നു. ആദ്യമായി സിനിമ ചിത്രീകരണം കാണുന്നത് സുഭാഷ് പാര്‍ക്കില്‍ വെച്ചാണെന്നും ജീവിതം തന്നെ മാറ്റി മറിച്ചത് കൊച്ചി നഗരമാണെന്നും നടന്‍ പറഞ്ഞു.
 
'ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത് കണ്ടുനില്‍ക്കുമ്പോള്‍ ഞാനുമൊരിക്കല്‍ ഒരു താരമാകുമെന്ന് കരുതിയില്ല. സിനിമ വലിയൊരു സ്വപ്നമായി മനസ്സില്‍ സൂക്ഷിച്ചയാളാണ് ഞാന്‍. അന്ന് ഷൂട്ടിങ് കണ്ടുനില്‍ക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം. കൊച്ചി എന്റെ അഭിമാന നഗരമാണ്. ഇവിടെ താമസിക്കാന്‍ കഴിയുന്നത് വലിയ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്'- മമ്മൂട്ടി പറഞ്ഞു.
 
ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍