പാക്കിസ്ഥാന്‍ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

വെള്ളി, 21 നവം‌ബര്‍ 2014 (11:46 IST)
പാക്കിസ്ഥാനില്‍ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മാരിടൈം സുരക്ഷാ ഏജന്‍സി പിടികൂടി. 11 ബോട്ടുകളിലായി മത്സ്യബന്ധനത്തില്‍ നടത്തുകയായിരുന്ന തൊഴിലാളികളാണ് പിടിയിലായത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവയില്‍ 8 ബോട്ടുകള്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ ഹാര്‍ബറില്‍ നിന്നും മറ്റുള്ളവ ഓഖ, മംഗ്റോള്‍ എന്നിവിടങ്ങളില്‍ നിന്നും പോയവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവര്‍ക്കെതിരെ രാജ്യാന്തര നിയമപ്രകാരവും മത്സ്യബന്ധന നിയമപ്രകാരവും കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക