50 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്നുവീണു

PRO
PRO
50 യാത്രക്കാരുമായി ഇന്തോനേഷ്യയില്‍ കാണാതായ റഷ്യന്‍ സുഖോയ് വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയ്ക്ക് സമീപം ജാവ ദ്വീപില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നാണ് സൂചന. വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരിച്ചിരിക്കാം എന്നാണ് സംശയിക്കുന്നതെന്ന് ഇന്തോനേഷ്യന്‍ റെസ്ക്യൂ ഏജന്‍സി അറിയിച്ചു.

കിഴക്കന്‍ ജക്കാര്‍ത്തയിലെ ഹാലിം പെര്‍ദാനകുസുമു വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് പറന്നുയര്‍ന്ന 'സുഖോയ് സൂപ്പര്‍ ജെറ്റ് 100' വിമാനം ഇന്തോനേഷ്യയിലെ സലക് മലനിരകളിലാണ് കാണാതായത്. 10,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം പെട്ടെന്ന് 6000 അടിയിലേയ്ക്ക് താഴ്ന്നു. തുടര്‍ന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു.

ഇന്തോനേഷ്യയിലെ വ്യവസായ പ്രമുഖരും റഷ്യന്‍ എംബസി ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവര്‍ത്തകരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക