പൈപ്പ് പൊട്ടി തിളച്ചവെള്ളം മുറിയിൽ നിറഞ്ഞു; 5 പേർ വെന്തുരുകി മരിച്ചു

റെയ്‌നാ തോമസ്

തിങ്കള്‍, 20 ജനുവരി 2020 (13:33 IST)
ഹോട്ടലില്‍ പൈപ്പ് പൊട്ടി തിളച്ചവെള്ളം മുറികളില്‍ നിറഞ്ഞതിനെ തുടർന്ന് അഞ്ചുപേര്‍ മുങ്ങി വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ പേം നഗരത്തില്‍ തിങ്കളാഴ്‍ചയാണ് സംഭവം. കാരമെല്‍ ഹോട്ടലിലാണ് ദുരന്തമുണ്ടായത്.
 
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതിനാണ് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പൊള്ളലേറ്റവരുടെ മൊഴിയെടുക്കും. അപകടസ്ഥലത്ത് നിന്നുള്ള തെളിവുകള്‍ ശേഖരിച്ച് ഫൊറെന്‍സിക് പരിശോധനയ്ക്ക് അയക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍