കുടിവെള്ള ടാങ്കിൽ ചത്ത എലി; കട്ടപ്പനയിൽ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി

റെയ്‌നാ തോമസ്

ശനി, 4 ജനുവരി 2020 (09:36 IST)
ഇടുക്കി കവലയിൽ പ്രവർത്തിക്കുന്ന മഹാരാജ ഹോട്ടലിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയെ ഭഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചു‌പൂട്ടി.
 
കട്ടപ്പന ഇടുക്കി കവലയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനക്കിടയിലാണ് മഹാരാജ ഹോട്ടലിന്റെ കുടിവെള്ളമെടുക്കുന്ന ടാങ്കിനുള്ളിൽ പുഴുവരിച്ച നിലയിൽ എലിയെ കണ്ടെത്തിയത്. 
 
വൃത്തിയില്ലാത്ത ഹോട്ടൽ പൂട്ടിയ ശേഷമാണ് അധികൃതർ മടങ്ങിയത്. മുൻപും ഇതേ ഹോട്ടൽ പൂട്ടുകയും പലതവണ പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍