ബ്രസീലില്‍ ബസ് അപകടത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. സാന്താ കാതറീന സംസ്ഥാനത്തെ കാന്പോ അസിഗ്രീയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
അന്‍പതോളം യാത്രക്കാരുമായി പോയ ടൂര്‍ ബസ് ദേശീയ പാതയില്‍ നിന്ന് വളയന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കെയിലേക്ക് മറിയുകയായിരുന്നു.
1300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ 42 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പടെ പന്ത്രണ്ട് പേരെ രക്ഷപെടുത്താനായതായതായാണ് ഗവൺമെന്റ് വക്താവ് അറിയിച്ചത്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്