11 പെണ്‍കുട്ടികളെ പീഡിപ്പിച്ച സെക്രട്ടറി ജനറലിനെ തൂക്കിക്കൊന്നു
ബുധന്‍, 19 ജൂണ്‍ 2013 (17:38 IST)
WD
WD
ചൈനയില്‍ 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തൂക്കിക്കൊന്നു. ഹെനന്‍ പ്രവിശ്യയില്‍ യോംഗ്ചെംഗ് നഗരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായ ലീ ക്സിംഗ്‌ഗോങിനെയാണ് തൂക്കിക്കൊന്നത്.
പ്രവിശ്യയിലെ ഷംഗ്ക്യൂ ഇന്റ്ര്മീഡിയേറ്റ് പീപ്പിള്‍ കോടതിയാണ് ലീയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ഭരണകാലത്ത് ലീ 11 പെണ്‍കുട്ടികളെ പല തവണ പീഡനത്തിനിരയാക്കിയത് കോടതി മുന്‍പാകെ തെളിയുകയായിരുന്നു. ലി കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.
മുതിര്‍ന്ന പാര്‍ട്ടി നേതാവായ ലീയുടെ ഈ കേസ് ഇന്റ്ര്നെറ്റില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ലീയെ തൂക്കിലേറ്റുമ്പോള്‍ പ്രവിശ്യയില്‍ വന്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.