100 സിഗരറ്റ് ഒരുമിച്ച് വലിച്ചു!

വെള്ളി, 7 മാര്‍ച്ച് 2014 (11:04 IST)
PRO
PRO
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഇവിടെ 100 സിഗരറ്റ് ഒരുമിച്ച് പുകച്ച് വ്യത്യസ്തനാകാന്‍ ശ്രമിച്ച് ഒടുവില്‍ ആപ്പിലായിരിക്കുകയാണ് വ്യാറ്റ് ബേണ്‍സ് എന്നയാള്‍.

ഹെല്‍മറ്റ് ധരിച്ച്, മുഖവും ശരീരവും പ്ലാസ്റ്റിക് ആവരണം കൊണ്ട് മൂടിയശേഷമായിരുന്നു പുകവലി.100 സിഗരറ്റ് ഒരു മെഷീനില്‍ ഘടിപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇവയില്‍ നിന്നുള്ള പുക പൈപ്പ് വഴി വലിച്ചെടുക്കാനായിരുന്നു പരിപാടി.

പക്ഷേ നൂറു സിഗരറ്റില്‍ നിന്നുള്ള പുക ഇരച്ചെത്തിയപ്പോള്‍ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല, ഇയാള്‍ ചുമയ്ക്കാന്‍ തുടങ്ങി.

ചുമച്ച് വലഞ്ഞതോടെ ശ്രമം പരാജയപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക