ഷെരീഫ് രാജിവച്ചു, സുഷമ സ്വരാജ് പാക് പ്രധാനമന്ത്രിയാകുമോ ? - ആവശ്യം പാകിസ്ഥാനില്‍ നിന്ന്
വെള്ളി, 28 ജൂലൈ 2017 (18:00 IST)
പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെ രസകരമായ ആവശ്യവുമായി കറാച്ചി സ്വദേശിനി ഹിജാബ് അസിഫ് രംഗത്ത്.
കരൾ രോഗം ബാധിച്ച പാകിസ്ഥാന് പൌരന് അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കാന്‍ സുഷമ നടത്തിയ നീക്കമാണ് ഹിജാബിനെ ഇത്തരമൊരു പരാമര്‍ശത്തിന് പ്രേരിപ്പിച്ചത്. “ താങ്കൾ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, അങ്ങനെ ആയിരുന്നുവെങ്കില്‍ ഈ രാജ്യത്തിന് മാറ്റമുണ്ടായെനെ ”- എന്നാണ് ഹിജാബ് ട്വിറ്ററിൽ കുറിച്ചത്.
കരൾ രോഗം ബാധിച്ച ഷബഹാത് അബ്ബാസ് താഖ്വിക്കാണ് സുഷമയുടെ ശക്തമായ ഇടപെടല്‍ മൂലം ഇന്ത്യയില്‍ ചികിത്സ ലഭ്യമായത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടാണ് സുഷുമ ഈ നീക്കം നടത്തിയത്. പാക് സര്‍ക്കാരിനെപ്പോലും നാണിപ്പിക്കുന്ന വേഗത്തിലാണ് ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തത്.
ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷെരീഫ് രാജിവച്ചത്. പനാമ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് ശരിവച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി. ഇതോടെ പാകിസ്ഥാന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായി.