‘സരബ്ജിത് രക്തസാക്ഷിയല്ല, വെറുമൊരു ചാരന്‍‘

വെള്ളി, 3 മെയ് 2013 (15:45 IST)
PTI
PTI
സരബ്ജിത് സിംഗിന് ഇന്ത്യയില്‍ രക്തസാക്ഷി പരിവേഷം നല്‍കുന്നതിനെതിരെ പാകിസ്ഥാനിലെ റിട്ട. മേജര്‍ ജനറല്‍ ജാവേദ് ഇക്ബാല്‍. സരബ്ജിത് ഒരു ചാരന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സരബ്ജിതിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നതിനെയും റിട്ട. മേജര്‍ ജനറല്‍ വിമര്‍ശിച്ചു.

ലാഹോറിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് സരബ്ജിത് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.

വെബ്ദുനിയ വായിക്കുക