‘നരകത്തിലേക്കുള്ള കവാടം’ ഇപ്പോഴും എരിയുന്നു!

ചൊവ്വ, 26 ഫെബ്രുവരി 2013 (17:01 IST)
PRO
PRO
ടര്‍ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയുടെ നടുക്ക് ആണ് ദേര്‍വേസ് ഗ്രാമം. പ്രകൃതി വാതകത്തിന്റെ കലവറയായ ഈ ഗ്രാമത്തിലാണ് ‘നരകത്തിലേക്കുള്ള കവാടം’ സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ രൂപപ്പെട്ട ഒരു ഗര്‍ത്തം സദാ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അതാണ് നരകത്തിലേക്കുള്ള കവാടം എന്ന് അറിയപ്പെടുന്നത്.

ഒന്നും രണ്ടും ദിവസമല്ല, 40 വര്‍ഷമായി ഈ ഗര്‍ത്തത്തില്‍ തീ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. 1971ലാണ് ഈ ഗര്‍ത്തം രൂപപ്പെട്ടത്. ഒരു സോവിയറ്റ് ശാസ്ത്രജ്ഞന്‍ ഇവിടെ നടത്തിയ ഡ്രില്ലിംഗിനിടെയായിരുന്നു ഇത്. ഡ്രില്ലിംഗിന്റെ ഫലമായി 70 മീറ്റര്‍ വ്യാപ്തിയുള്ള ഒരു കുഴി രൂപപ്പെട്ടു. ഇതില്‍ നിന്ന് മാരകമായ വിഷവാതകങ്ങള്‍ വമിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തീ ഉണ്ടായി. തീ അണഞ്ഞുപോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. 40 വര്‍ഷമായി അത് തുടരുന്നു. ഗ്രാമീണരാണ് ഇതിന് ‘നരകത്തിന്റെ കവാടം‘ എന്ന പേരിട്ടത്. 350 ആളുകള്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ ജീവിക്കുന്നത്. ടേക് ഗ്രോത്രവിഭാഗത്തില്‍പ്പെട്ട മനുഷ്യരാണിവര്‍.

2004ല്‍ ഈ ഗ്രാമം ഒഴിപ്പിക്കാന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ടൂറിസ്റ്റുകള്‍ എത്തുമ്പോള്‍ അവര്‍ അഭംഗിയാകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്!

വെബ്ദുനിയ വായിക്കുക