ഹെയ്ത്തി കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് കെയ്കോസ് ദ്വീപിനടുത്തുള്ള കടലില്‍ മുങ്ങി 15 പേര്‍ കൊല്ലപ്പെട്ടു. 70 പേരെ കാണാതായി. ഇരുന്നൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
118 പേരെ യുഎസ് തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാണാതായവരെല്ലാം മരിച്ചിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. ബോട്ടിന്‍റെ ശേഷിയേക്കാളധികം ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് നിഗമനം.
ദാരിദ്ര്യം രൂക്ഷമായ ഹെയ്ത്തിയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഹെയ്ത്തിയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ പതിവാണ്.