ഹെഡ്‌ലിക്കും റാണയ്ക്കുമെതിരെ കുറ്റം ചുമത്തി

വെള്ളി, 15 ജനുവരി 2010 (09:22 IST)
അമേരിക്കന്‍ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത തീവ്രവാദികളായ തഹാവൂര്‍ ഹുസൈന്‍ റാണ, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ക്കുമേല്‍ ഫെഡറല്‍ കോടതി കുറ്റം ചുമത്തി. മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് സഹായം നല്‍കി ഡാനിഷ് പത്രത്തിനു നേരെ ആക്രമണത്തിന് പദ്ധതിയിട്ടു എന്നീ രണ്ട് കുറ്റങ്ങളാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്.

ലഷ്കര്‍-ഇ-തൊയ്ബയുടെ സഹായത്തോടെ തഹാവൂര്‍ റാണ ഇന്ത്യയിലും ഡെന്‍‌മാര്‍ക്കിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് കോടതി കണ്ടെത്തി. മുംബൈ ആക്രമണത്തില്‍ ഹെഡ്‌ലിക്ക് പങ്കുണ്ടെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും പുറമെ പാക് വംശജനായ ഇല്യാസ് കശ്മീരി, പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച മേജര്‍ അബ്ദുര്‍ റഹ്‌മാന്‍ ഹാഷിം സയീദ് എന്നിവരേയും തീവ്രവാദ ഗൂഢാലോചനയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അബ്ദുര്‍ റഹ്‌മാനുമായും അല്‍ക്വൊയ്ദ നേതൃത്വവുമായും ഇല്യാസ് കശ്മീരി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇല്യാസ് കശ്മീരിയും അബ്ദ്ര് റഹ്‌മാനും ചേര്‍ന്നാണ് ഡെന്‍‌മാര്‍ക്കില്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്.

വെബ്ദുനിയ വായിക്കുക