സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര്‍ സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകന്‍ ഹഫ്‌നാസ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്. മക്കയില്‍ ഉംറയും പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് മദീനയിലേക്ക് പോകുന്നതിനിടെ മക്ക-മദീന ഹൈവേയിലെ ഖുലൈസില്‍ വെച്ചാണ് അപകടം നടന്നത്.