സ്ത്രീ 36 മണിക്കൂര്‍ ‘പീഡിപ്പിച്ചു’; ജര്‍മന്‍‌കാരന്‍ പൊട്ടിക്കരഞ്ഞു!

തിങ്കള്‍, 14 മെയ് 2012 (16:59 IST)
PRO
PRO
കാമാര്‍ത്തയായ സ്ത്രീയുടെ വലയില്‍ അകപ്പെട്ടുപോയ ജര്‍മന്‍‌കാരന്‍ ശരിക്കും വട്ടംകറങ്ങി. 36 മണിക്കൂര്‍ നേരം ഈ സ്ത്രീയോടൊപ്പം സെക്സില്‍ ഏര്‍പ്പെടേണ്ടിവന്ന ഇയാള്‍ ഒടുവില്‍ രക്ഷപ്പെട്ടോടുകയായിരുന്നു. 43-കാരനായ ഡയറ്റര്‍ ഷള്‍‌സ് ആണ് പൊലീസിനെ വിളിച്ച് തന്റെ കദനകഥ പറഞ്ഞ് പൊട്ടിക്കരഞ്ഞത്.

ഏപ്രിലില്‍ ഒരു ബസ് യാത്രയ്ക്കിടെയാണ് 47-കാരിയായ സ്ത്രീ ഇയാളെ വലയിലാക്കിയത്. തുടര്‍ന്ന് 36 മണിക്കൂര്‍ തുടര്‍ച്ചയായി ‘സ്നേഹപ്രകടനം‘ തുടര്‍ന്നു. തന്നെ വിട്ടയക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ സമ്മതിച്ചില്ല. ഒടുവില്‍ സ്ത്രീ ഉറങ്ങിയപ്പോള്‍ ഇയാള്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് മ്യൂണിച്ച് പൊലീസിനെ വിളിച്ച ഇയാള്‍ പൊട്ടിക്കരഞ്ഞു. ഇയാളുടെ പരാതി പ്രകാരം സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസുകാരെയും സ്ത്രീ വശീകരിക്കാന്‍ ശ്രമിച്ചു.

വെബ്ദുനിയ വായിക്കുക