സ്കൂളോ ശവക്കോട്ടയോ? രണ്ടും ഒന്ന്!

ബുധന്‍, 27 ഒക്‌ടോബര്‍ 2010 (15:44 IST)
പാകിസ്ഥാനില്‍ അവിശ്വസനീയമായ സാഹചര്യത്തിലാണ് ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റാവല്പിണ്ടി നഗരത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് ശവക്കോട്ടയിലാണ്!

സ്കൂള്‍ സ്ഥിതിചെയ്യുന്ന ശവക്കോട്ടയില്‍ സംസ്കാര ചടങ്ങുകള്‍ക്കായി ശവങ്ങള്‍ കൊണ്ടുവരുമ്പോള്‍ സ്കൂളിന് അവധി നല്‍കും! പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ സ്കൂളിന് ടോയ്‌ലറ്റോ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൌകര്യമോ ഇല്ല എന്നും ‘ന്യൂസ് ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തുള്ള വീടുകളെയാണ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്. മറ്റൊരിടത്തും സ്ഥലം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ശവക്കോട്ടയില്‍ സ്കൂള്‍ ആരംഭിച്ചതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക