സൌന്ദര്യം കൂടിപ്പോയതിന് 3 യുവാക്കളെ നാടുകടത്തി!

വ്യാഴം, 18 ഏപ്രില്‍ 2013 (14:51 IST)
PRO
PRO
സൌന്ദര്യം കൂടിപ്പോയാല്‍ അതും ഒരു കുറ്റം തന്നെ. കര്‍ശനമായ മതനിയമങ്ങള്‍ക്ക് പേരുകേട്ട സൌദിയില്‍ കാലുകുത്തുന്ന സുന്ദരന്മാരും പേടിക്കണം എന്ന മുന്നറിയിപ്പാണ് അറബിക് പത്രമായ എലാഫ് പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതീവ സുന്ദരന്മാരാണെന്ന ‘കുറ്റത്തിന്’ മൂന്ന് യുവാക്കളെ സൌദി മതപൊലീസ് ഇടപെട്ട് നാടുകടത്തി എന്നാണ് വിവരം.

റിയാദില്‍ ഒരു വര്‍ഷിക സാംസ്‌കാരിക സമ്മേളനത്തില്‍ ഡെലിഗേറ്റുകള്‍ ആയി യുഎഇയില്‍ നിന്ന് എത്തിയ മൂന്ന് പേരെയാണ് നാടുകടത്തിയത്. സമ്മേളനം നടക്കുന്ന പവലിയനിലേക്ക് ഇരച്ചെത്തിയ മതപൊലീസ് ഇവരെ ബലം പ്രയോഗിച്ച് അവിടെ നിന്ന് നീക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ സൌദിയില്‍ നിന്ന് സ്വദേശത്തേക്ക് കയറ്റിവിട്ടു.

സ്ത്രീകള്‍ ഈ യുവാക്കളില്‍ ആകൃഷ്ടരാകുമെന്ന് ഭയന്നാണ് ഇവരെ നാടുകടത്തിയത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക