സൌദിയില്‍ ഫോണ്‍ നമ്പറുകള്‍ക്ക് മാറ്റം

ചൊവ്വ, 7 മെയ് 2013 (11:47 IST)
PRO
PRO
സൗദി അറേബ്യയില്‍ ഫോണ്‍ നമ്പറുകള്‍ക്കൊപ്പം ചേര്‍ക്കുന്ന ഏരിയാ കോഡുകള്‍ക്ക് മാറ്റം. ലാന്റ്‌ ഫോണ്‍ നമ്പറിനൊപ്പം ചേര്‍ക്കുന്ന ഏരിയ കോഡിന് മുമ്പായി പൂജ്യത്തിനൊപ്പം 1 കൂടി ചേര്‍ക്കും. നിലവില്‍ ‍01, 02, 03, 04 എന്നിങ്ങനെയുള്ള ഏരിയാകോഡുകള്‍ 011, 012, 013, 014 എന്നിങ്ങനെ മാറും.

ഒരേ ഏരിയാ കോഡുകള്‍ക്ക് കീഴില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാകില്ല. എന്നാല്‍ മൊബൈല്‍ ഫോണില്‍ വിളിക്കുന്നവര്‍ക്കും അന്യരാജ്യത്ത് നിന്ന് വിളിക്കുന്നവര്‍ക്കും ഇത് നിര്‍ബന്ധമാണ്.

മെയ് 13 മുതലായിരിക്കും ഈ മാറ്റം നിലവില്‍ വരിക എന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക