ഇന്തോനീഷ്യയിലെ സുമാത്ര ദ്വീപില്‍ ശക്‌തമായ ഭൂചലനം ഉണ്ടായി. റിക്‌ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശക്തമായ ചലനം ഒരു മിനിറ്റോളം നീണ്ടു നിന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പില്ല.
ഇറാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. വ്യാപക നാശനഷ്ടവും ഉണ്ടായി. ബോല്‍ദാജിയില്‍ നിന്നു ആറു കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.