സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരിക്ക് തടവ് ശിക്ഷ

Webdunia
ശനി, 2 നവം‌ബര്‍ 2013 (15:26 IST)
PRO
അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇന്ത്യക്കാരിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ.

നീതിനിര്‍വഹണ ഉദ്യോഗസ്ഥന്റെ ഓഫീസില്‍ നിന്ന് പണംതട്ടിയ കേസില്‍ മുപ്പത്തൊന്നുകാരിയായ ആരതി ഗുപ്തയെയാണ് ഫിലാഡല്‍ഫിയയിലെ ജില്ലാകോടതി ശിക്ഷിച്ചത്. ഇതിനുപുറമെ 2,40,000 ഡോളര്‍ (1.5 കോടി രൂപ) ഇവരില്‍ നിന്ന് ഈടാക്കാനും കോടി ഉത്തരവിട്ടു.

ചെക്ക് ഉപയോഗിച്ച് ഓഫീസിലെ അക്കൗണ്ടില്‍നിന്ന് അനധികൃതമായി പണം പിന്‍വലിച്ചെന്നാണ് കേസ്.