ശ്രീബുദ്ധന്‍ ജനിച്ച ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

തിങ്കള്‍, 8 ജൂലൈ 2013 (10:01 IST)
PRO
PRO
ശ്രീബുദ്ധന്‍ ജനിച്ച ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ശ്രീബുദ്ധന്‍ ജനിച്ച ലുംബിനിയിലെ ഗ്രാമത്തിന്റെയും പുരാതന ആരാധനാലയത്തിന്റെയും അവശിഷ്ടങ്ങളാ‍ണ് കണ്ടെത്തിയത്. ലുംബിനി ലോക പൈതൃക കേന്ദ്രമാണ്. ജപ്പാന്‍ സഹകരണത്തോടെ യുനെസ്കോ നടത്തിയ ഉത്ഖനനമാണ്‌ ഗ്രാമത്തിന്റെ സാന്നിധ്യം തെളിയിച്ചത്‌.

സിദ്ധാര്‍ഥ രാജകുമാരനായി 29 വയസ്സ്‌ വരെ ശ്രീബുദ്ധന്‍ ജീവിച്ചത് ലുംബിനിയിലാണ്‌. നേപ്പാളില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു വളരെ ചേര്‍ന്നു കിടക്കുന്ന ചെറിയ പ്രദേശമാണ് ലുംബിനി. ക്രിസ്‌തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയുടെ കാലത്ത്‌ ലുംബിനിയില്‍ നിര്‍മിച്ച ക്ഷേത്രമാണ്‌ ഏറ്റവും പഴക്കമേറിയതെന്നാണ്‌ ഇതുവരെ കരുതിയിരുന്നത്‌.

1300 ബിസിയിലേതെന്നു കണക്കാക്കുന്ന ഗ്രാമം ബുദ്ധന്റെ ജന്മസ്ഥലത്തിന്‌ അധികം അകലെയല്ലാതെ കണ്ടെത്തിയതോടെ ലുംബിനിയുടെ ചരിത്രം ആയിരം വര്‍ഷം കൂടി പിന്നോട്ടു പോയി. തടിയും ഇഷ്ടികയും ഉപയോഗിച്ച്‌ നിര്‍മിച്ചതാണ്‌ ക്ഷേത്രം.

വെബ്ദുനിയ വായിക്കുക