ശവസംസ്കാര ചടങ്ങിനിടെ വെടിവയ്പ്പ്: രണ്ട് മരണം

PRO
PRO
യു എസിലെ മിയാമിയില്‍ ശവ സംസ്കാര ചടങ്ങിനിടെ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക്‌ പരുക്കേറ്റു. അജ്ഞാതനായ തോക്കുധാരി ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

സംസ്കാര ചടങ്ങിലേക്ക് കാറോടിച്ചെത്തിയ അക്രമി പ്രകോപനൊന്നുമില്ലാതെ ആളുകള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്‌.

പരുക്കേറ്റവരില്‍ ഒരു അഞ്ചുവയുകാരിയും ഉള്‍പ്പെടുന്നു. അക്രമിക്കായി പൊലീസ്‌ തെരച്ചില്‍ നടത്തുന്നുണ്ട്.

English Summary: 2 shot to death and 12 people were wounded when gunmen opened fire on mourners outside a Miami funeral home, leaving a scene that one witness described as "a war zone," authorities said Saturday.

വെബ്ദുനിയ വായിക്കുക