വെറും 20000 രൂപ മുടക്കി രൂപം മാറ്റിയ 3ലക്ഷത്തിന്റെ കാര്‍ 10 ലക്ഷത്തിന് വില്ക്കാന് വച്ചു
വ്യാഴം, 19 സെപ്റ്റംബര്‍ 2013 (19:20 IST)
PRO
വെറും 20000 രൂപക്ക് ഓണ്‍ലൈനില്‍ ലഭിക്കുന്ന പാര്‍ട്സ് ഉപയോഗിച്ച് തന്റെ 3ലക്ഷം രൂപയുടെ കാര്‍ രൂപമാറ്റം വരുത്തി 10 ലക്ഷം രൂപയുടെ കാറാക്കി വില്ക്കാന് യുവാവിന്റെ ശ്രമം.
തന്റെ കാര്‍ ലെംഗ് എന്ന ചൈനീസ് സ്വദേശിയായ യുവാവാണ് രൂപമാറ്റം വരുത്തി ലംമ്പോര്‍ഗിനിയുടെ ഒരു മോഡലാക്കിയത്. പിന്നീട് മടിച്ച് നിന്നില്ല റോഡരികിലെത്തി നല്ല വിലയുമിട്ട് റോഡരികില്‍ വില്‍പ്പനയ്ക്കു വച്ചു.
98000 ചൈനീസ് യുവാനാണ് ഇതിന് ഇയാള്‍ വിലയിട്ടത്. 30000 യുവാന്‍ വിലയുള്ള ഈ കാര്‍ വില്ക്കാന് ശ്രമിച്ചത് ലെംഗ് എന്ന ചൈനക്കാരനാണ്.
2000 യുവാന്‍ ഓണ്‍ലൈനില്‍ ലഭിച്ച ചില പാര്ട്സുപയോഗിച്ചാണ് ഇയാള്‍ 30000 രൂപയുടെ കാര്‍ കാഴ്ചയില്‍ ലംമ്പോയാക്കി മാറ്റിയത്. ഇയാള്‍ക്ക് 800 യുവാന്‍ പിഴയിട്ട അധികൃതര്‍ ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ 12 പോയിന്റ് അധികൃതര്‍ എടുത്തുകളയുകയും ചെയ്തു.