വെറും 15 ദിവസം; 30 നില കെട്ടിടം റെഡി!

വെള്ളി, 9 മാര്‍ച്ച് 2012 (18:58 IST)
PRO
PRO
ചൈനയില്‍ റെക്കോര്‍ഡ് വേഗത്തില്‍ ബഹുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. ഹുവാന്‍ പ്രവിശ്യയിലെ ചാങ്ഷായിലാണ് 30 നില കെട്ടിടത്തിന്റെ പണി 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത്.

ബ്രോഡ് സസ്റ്റേയിനബിള്‍ ബില്‍ഡിംഗ് ഫൌണ്ടേഷന്‍ എന്ന കമ്പനിയാണ് റെക്കോര്‍ഡ് വേഗത്തില്‍ കെട്ടിടം പണിഞ്ഞത്. കെട്ടിടത്തിന്റെ 90 ശതമാനം ഭാഗങ്ങളും ഫാക്ടറിയില്‍ നിര്‍മ്മിച്ചവയായിരുന്നു.

മുമ്പ് 15 നിലയുള്ള ഹോട്ടല്‍ വെറും ഒരാഴ്ച കൊണ്ട് ഈ കമ്പനി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആറ് നില പവലിയനും നിര്‍മ്മിക്കുകയുണ്ടായി.

അതേസമയം ഇത്തരം കെട്ടിടങ്ങളുടെ സുരക്ഷ എത്രത്തോളമാണെന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: Only 15 days taken to build a pre-fabricated 30-story building in Changsha, the capital of Hunan Province in China.

വെബ്ദുനിയ വായിക്കുക